Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaനാല് വർഷത്തെ ദുരിതത്തിന് അന്ത്യം; നവയുഗത്തിന്റെ ഇടപെടലിൽ ഉഷ അബ്രഹാം നാട്ടിലേക്ക്...

നാല് വർഷത്തെ ദുരിതത്തിന് അന്ത്യം; നവയുഗത്തിന്റെ ഇടപെടലിൽ ഉഷ അബ്രഹാം നാട്ടിലേക്ക് മടങ്ങി | Dammam News

🎙️ Latest Podcast

ദമ്മാം: ജോലിയോ ഇക്കാമയോ പോലുമില്ലാതെ സൗദി അറേബ്യയിൽ നാല് വർഷത്തോളം കുടുങ്ങിക്കിടന്ന റാന്നി സ്വദേശിനി ഉഷ അബ്രഹാം നാട്ടിലേക്ക് മടങ്ങി (Dammam News). നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലും നിയമസഹായവുമാണ് ഇവർക്ക് തുണയായത്.

ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ഡേറ്റ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഉഷയുടെ ജീവിതം ആശുപത്രി നേരിട്ട സാമ്പത്തിക പ്രതിസന്ധിയോടെയാണ് മാറിമറിഞ്ഞത്. മാസങ്ങളോളം ശമ്പളം മുടങ്ങിയതോടെ ഇവർ ലേബർ കോടതിയെ സമീപിച്ചെങ്കിലും, കമ്പനി പാപ്പർ സ്യൂട്ട് ഫയൽ ചെയ്തതോടെ നിയമപരമായി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള വഴി അടഞ്ഞു. ഇതിനിടെ ഇക്കാമ കാലാവധി കഴിയുകയും അത് പുതുക്കി നൽകാൻ കമ്പനി തയ്യാറാകാതിരിക്കുകയും ചെയ്തതോടെ ഉഷ ദമ്മാമിൽ പൂർണ്ണമായും ഒറ്റപ്പെട്ടു.

ദുരിതങ്ങൾക്കിടയിൽ നവയുഗം പ്രവർത്തകയായ മിനി ജോർജ്ജിനെ പരിചയപ്പെട്ടതാണ് ഉഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മിനി വഴി വിവരമറിഞ്ഞ നവയുഗം ജീവകാരുണ്യ വിഭാഗം ഉടൻ തന്നെ സഹായത്തിനെത്തി. ഷാജി അമ്പലത്ത്, മുഹമ്മദ് ഷിബു, മുഹമ്മദ് റിയാസ്, ജാബിർ മുഹമ്മദ്, അരുൺ ചാത്തന്നൂർ എന്നിവരടങ്ങിയ സംഘം ലേബർ കോടതിയിലും ഡീപോർട്ടേഷൻ സെന്ററിലും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. വർഷങ്ങളായുള്ള തടസ്സങ്ങൾ നീക്കി ഫൈനൽ എക്സിറ്റ് ലഭ്യമാക്കിയതോടെയാണ് ഉഷയ്ക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. തന്നെ സഹായിച്ച എല്ലാ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഉഷ റാന്നിയിലേക്ക് വിമാനം കയറിയത്.

Story Summary: Usha Abraham, a native of Ranni who was stranded in Dammam for four years without a job or residency permit (Iqama), has returned home safely. Thanks to the legal intervention of Navayugam Cultural Complex’s charity wing, her long-standing exit hurdles were cleared.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.