ന്യൂഡൽഹി: പ്രമുഖ എഐ പ്ലാറ്റ്ഫോമായ ചാറ്റ് ജിപിടി പ്രവർത്തനരഹിതമായതായി റിപ്പോർട്ട് (ChatGPT Down). തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ലോഗിൻ ചെയ്യുന്നതിലും മറുപടികൾ ലഭിക്കുന്നതിലും ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു തുടങ്ങിയത്. വെബ് പതിപ്പിലും മൊബൈൽ ആപ്പിലും ഒരുപോലെ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.
ഡൗൺ ഡിറ്റക്ടർ (DownDetector) പോലുള്ള വെബ്സൈറ്റുകളിൽ ആയിരക്കണക്കിന് ഉപയോക്താക്കളാണ് ചാറ്റ് ജിപിടി പ്രവർത്തനരഹിതമായതായി പരാതിപ്പെട്ടത്. ചില ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, മറ്റ് ചിലർക്ക് ‘Internal Server Error’ എന്ന സന്ദേശമാണ് ലഭിക്കുന്നത്. മുൻകാല ചാറ്റുകൾ കാണുന്നതിലും പ്രശ്നങ്ങളുണ്ട്.
അതേസമയം , സേവനങ്ങളിലെ തടസ്സം ഓപ്പൺ എഐ (OpenAI) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഉടൻ തന്നെ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.
മൈക്രോസോഫ്റ്റ് ബിംഗ് എഐ ഉൾപ്പെടെ ചാറ്റ് ജിപിടി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മറ്റ് ചില പ്ലാറ്റ്ഫോമുകളെയും ഈ തടസ്സം ബാധിച്ചേക്കാമെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് ചാറ്റ് ജിപിടിക്ക് ഇത്തരത്തിൽ ആഗോളതലത്തിൽ പണിമുടക്ക് നേരിടുന്നത്.
Story Summary: ChatGPT experienced a widespread global outage on Monday, affecting thousands of users across its web and mobile platforms. OpenAI confirmed the issue and stated that efforts are underway to restore service after reports of server errors and login failures.

