Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeTimes of Talesസ്കൂളിലേക്ക്(കവിത)-സുലോചന മേലഴി കൃഷ്ണ

സ്കൂളിലേക്ക്(കവിത)-സുലോചന മേലഴി കൃഷ്ണ

🎙️ Latest Podcast

തിരക്കേറിയ നഗരം.

ഏട്ടനും അനിയത്തിയും സ്കൂളിലേക്ക്.

സീബ്രാ ലൈൻ ചിരിച്ചു.

“എനിച്ച് പേടിയാവുന്നു ട്ടാട്ട”

അവള് ചിണുങ്ങി.

“എന്തിന് ഞാനില്ലെ കൂടെ, ബാ”

കെഎസ്ആർടിസി ചേട്ടൻ കയ്യ് കാണിച്ചു.

അവള് അവനെ ചേർത്ത് പിടിച്ച് –

റോഡിൻ്റെ അങ്ങേ തലത്തിലേക്ക്.

“ഏട്ടാ ഏട്ടനാണെന്റെ ധൈര്യം”

“അത് എന്നും അങ്ങനെ തന്നെ ആവട്ടെ കുഞ്ഞേ “

കോലൈസും നുണഞ്ഞവൾ സ്കൂൾലേക്ക്‌.

അക്ഷരകൂട്ടങ്ങൾ, കാത്ത് നിപ്പാണല്ലോ!!

———————————————

സുലോചന മേലഴി കൃഷ്ണ

മലപ്പുറം

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.