Sunday, February 8, 2026
HomeTimes of Talesരൂപങ്ങൾ(കവിത)-അനുശ്രീ കെ എസ്

രൂപങ്ങൾ(കവിത)-അനുശ്രീ കെ എസ്

ദൂരെ ആകാശകോണിൽ കോലങ്ങൾ

തീർക്കുന്ന വെണ്മേഘങ്ങൾ…

ചാടി ഉയരുന്ന വെള്ള കുതിരകൾ,

വെണ്ണക്കൽ കൊട്ടാരങ്ങൾ, മന്ത്രവാദിനികൾ,

മുയലുകൾ അങ്ങനെ രൂപങ്ങൾ അനവധി…

എന്റെ മനസ്സിലെ ആഗ്രഹം പോൽ

ഞാനും മെനഞ്ഞു രൂപങ്ങൾ…

കൊച്ചു കുഞ്ഞിനെപോൽ അവയൊന്നു

തൊടാൻ ഞാനും കൈകളുയർത്തി…

പറന്നുയരുന്ന പറവകൾ ആയെങ്കിൽ

ആരോടും പറയാതെ ഉയർന്നുപൊങ്ങി

അങ്ങ് ദൂരെ, ഞാൻ തീർത്ത മേഘ-

കൊട്ടാരത്തിൽ ചെന്നിരിക്കുവാൻ തോന്നി.

പെട്ടെന്ന് വീശിയ തണുത്ത കാറ്റിൽ

കണ്ണുകൾ മെല്ലെ അടഞ്ഞു.

പൊടുന്നനെ കാട്ടുതീ പോലെ

മേഘങ്ങൾ കത്തി ജ്വലിച്ചു.

പഞ്ഞിക്കെട്ടുകൾ ഉലയിലെ ഇരുമ്പ്-

ചീളുകൾ പോലെ തീ നിറമണിഞ്ഞു.

പതിയെ ഇരുളിന്റെ കൈകളാ തീയണച്ചു.

പണിതുയർത്തിയ മോഹ ശിൽപ്പങ്ങൾ

വെന്തു കരിക്കട്ടയാകേ

വേദനയോടെ ഞാൻ നോക്കി നിന്നു.

ഒരു നെടുവീർപ്പോടെ ഇരുട്ടിന്റെ

മാറിലേക്ക് മെല്ലെ ചാഞ്ഞു..

മിഴികൾ പാതി അടഞ്ഞു….

ഉടഞ്ഞുപോയ ശിൽപ്പങ്ങൾ

മനസ്സിൽ വീണ്ടും ചേർത്ത് വെച്ചു!

——————————————–

– അനുശ്രീ കെ എസ്

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates