Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKeralaവിവാഹാഭ്യർത്ഥന നിരസിച്ചു; ജിം ട്രെയിനറെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; പിന്നാലെ എലിവിഷം കഴിച്ച്...

വിവാഹാഭ്യർത്ഥന നിരസിച്ചു; ജിം ട്രെയിനറെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു | Parassala Gym Trainer Attack Case

🎙️ Latest Podcast

പാറശ്ശാല: പ്രണയപ്പകയെത്തുടർന്ന് തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്താൻ ശ്രമം (Parassala Gym Trainer Attack Case). പാറശാല , പ്ലാമൂട്ടുക്കടയിലെ ഒരു വനിതാ ജിമ്മിനുള്ളിലാണ് നാടിനെ നടുക്കിയ അക്രമം നടന്നത്. കൊച്ചോട്ട്കോണം സ്വദേശിനിയായ കാവ്യയെ മുൻപരിചയക്കാരനായ അശ്വന്ത് ക്രൂരമായി ആക്രമിക്കുകയായിരുന്നു. അശ്വന്തിന്റെ വിവാഹാഭ്യർത്ഥന കാവ്യ നിരസിച്ചിരുന്നു. തുടർന്ന് ഇയാളെ സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിലുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്.

തിങ്കളാഴ്ച രാവിലെ ജിമ്മിന് സമീപം കാത്തുനിന്ന അശ്വന്ത്, മറ്റുള്ളവർ പുറത്തുപോയ സമയം നോക്കി കാവ്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ കാവ്യ ജിമ്മിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു.കാവ്യയെ ആക്രമിച്ചതിന് പിന്നാലെ അശ്വന്ത് കൈവശം കരുതിയിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജിമ്മിലെത്തിയ പൊതുപ്രവർത്തകരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാവ്യയെ ആദ്യം കണ്ടത്.

കാവ്യ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും, അശ്വന്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. പാറശ്ശാല പോലീസ് സ്ഥലത്തെത്തി അശ്വന്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ പാറശ്ശാല പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Short Story Summary:
A 26-year-old youth named Ashwanth attacked a female gym trainer, Kavya (24), in Parassala after she rejected his marriage proposal. Ashwanth stabbed Kavya in the neck and chest at the gym in Plamoottukada. Following the attack, he attempted suicide by consuming rat poison. Both are currently hospitalised—Kavya in a private hospital and Ashwanth at Trivandrum Medical College under police custody. Parassala police are investigating the case.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.