മസ്കത്ത്: ഒമാനിൽ അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയ്ക്കുള്ള സാധ്യതയും (Oman Weather Update) കണക്കിലെടുത്ത് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് അവധി ബാധകം. വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ (E-learning) നടത്താനും നിർദ്ദേശമുണ്ട്.
മാർച്ച് 24 ചൊവ്വാഴ്ച മുതൽ മാർച്ച് 26 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ ഒഴികെ ഒമാനിലുടനീളമുള്ള എല്ലാ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെത്തുടർന്ന് കനത്ത മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് മുൻകരുതൽ നടപടി.
ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ സജീവമാക്കാൻ സ്കൂളുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അടിയന്തര സാഹചര്യങ്ങളൊഴികെ പുറത്തിറങ്ങരുതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
News Summary:
Oman’s Ministry of Education has announced the closure of all public and private schools and colleges due to unstable weather conditions caused by a low-pressure system. Classes will shift to online learning from Tuesday to Thursday. This preventive measure applies to all governorerates except Dhofar and Al Wusta. Authorities have urged residents to stay cautious as heavy rains and wind are expected across the country

