തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിന് പുതിയ ചുമതല നൽകി സർക്കാർ ഉത്തരവിറങ്ങി (ADGP M.R. Ajith Kumar BEVCO MD). ഹർഷിത അട്ടലൂരിക്ക് പകരമാണ് അജിത് കുമാർ ബെവ്കോ എംഡിയായി ചുമതലയേൽക്കുന്നത്. എഡിജിപി എം.ആർ. അജിത് കുമാർ. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും മാറ്റിയത്.ട്രാഫിക് ഐജി: ബെവ്കോ എംഡിയായിരുന്ന ഹർഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായി നിയമിച്ചു.
കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (CAT) ഉത്തരവിനെത്തുടർന്ന്, ഹർജി നൽകിയ ബി. അശോകിനെയും മാറ്റി നിയമിച്ചു. സൈനിക ക്ഷേമം, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റം.
ശബരിമല ട്രാക്ടർ വിവാദത്തെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിലാണ് ബറ്റാലിയൻ എഡിജിപി സ്ഥാനത്തുനിന്നും അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥർ ഇരിക്കേണ്ട കേഡർ തസ്തികകളിൽ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന ട്രിബ്യൂണൽ ഉത്തരവ് സർക്കാരിന് തിരിച്ചടിയാവുകയായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ബെവ്കോ എംഡി എന്ന കേഡർ ഇതര തസ്തികയിലേക്ക് അദ്ദേഹത്തെ മാറ്റിയത്.
ഈ മാറ്റങ്ങൾ ഭരണരംഗത്തും പോലീസ് തലപ്പത്തും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
Story Summary: ADGP M.R. Ajith Kumar has been appointed as the Managing Director of BEVCO (Kerala State Beverages Corporation). He replaces Harshita Attaluri, who has been appointed as Traffic IG. The move follows a Central Administrative Tribunal (CAT) order stating that only IAS officers should be appointed to cadre posts. Senior IAS officer B. Ashok, who filed the petition, has also been transferred.

