തിരുവനന്തപുരം: സി.പി.എം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണികൃഷ്ണൻ പോറ്റി (Kadakampally Surendran news). തനിക്കെതിരെ ഉയർന്നിട്ടുള്ള ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നും തന്നെ കരുതിക്കൂട്ടി കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
കുറച്ചുദിവസങ്ങൾക്ക് മുൻപ് കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി നൽകിയിരുന്നു. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റു എന്നായിരുന്നു ആരോപണം. ഈ പരാതിയെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതിഭ നൽകിയ പരാതി വ്യാജമാണെന്നും കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് പോറ്റി ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. വിവാദമായ ഭൂമി താൻ വില കൊടുത്തു വാങ്ങിയതാണെന്നും ഇതിന്റെ രേഖകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനും കേസുകളിൽ കുടുക്കാനും കടകംപള്ളി സുരേന്ദ്രൻ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം.
ശബരമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി മുൻപും രാഷ്ട്രീയ നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം, ഈ ആരോപണങ്ങളോട് കടകംപള്ളി സുരേന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Story Summary:
Unnikrishnan Potti, an accused in the Sabarimala gold heist case, has filed a complaint with the DGP against CPM leader Kadakampally Surendran. Potti alleges that a recent land fraud complaint filed against him was a conspiracy orchestrated by Kadakampally Surendran to frame him. An SIT is currently investigating the land fraud allegations.

