തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വ്യക്തിപരമായ ആരോപണങ്ങളും വിവാദങ്ങളും ഒത്തുതീർപ്പിലേക്ക് K.B. Ganesh Kumar apology to wife Bindu Menon(). ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ മന്ത്രി നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതോടെയാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. ഇതോടെ മന്ത്രിക്കെതിരെയുള്ള കുടുംബാംഗങ്ങളുടെ പരാതികൾ അവസാനിച്ചതായാണ് സൂചന.
വിവാദങ്ങൾ കടുത്തതോടെ സമ്മർദ്ദത്തിലായ ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ബിന്ദു മേനോന്റെ സഹോദരിയെയും ഇന്ന് ബിന്ദു മേനോനെയും നേരിട്ട് ഫോണിൽ വിളിച്ചു. തന്നോട് മന്ത്രി ക്ഷമ ചോദിച്ചെന്നും ഇപ്പോൾ പരാതികളില്ലെന്നുമാണ് ബിന്ദു മേനോൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.
വിവാദങ്ങൾ ഇതോടെ അവസാനിപ്പിക്കണമെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിച്ചതായും ബിന്ദു മേനോൻ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്നാണ് നിലവിലെ സൂചന. വാളകത്തെ വീട്ടിൽ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും തിരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിക്കുമെന്നുമായിരുന്നു സിപിഎമ്മിന്റെയും മറ്റ് ഘടകകക്ഷികളുടെയും വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേക്കുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലായതോടെ ഗണേഷ് കുമാറിന്റെ രാജി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എങ്കിലും, വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും. സഭ്യേതരമായ പരാമർശങ്ങൾ പൊതുമധ്യത്തിൽ ചർച്ചയായത് മുന്നണിക്കേറ്റ ആഘാതമായി തന്നെ നേതൃത്വം കാണുന്നുണ്ട്. വരും ദിവസങ്ങളിൽ പ്രതിപക്ഷം ഈ ഒത്തുതീർപ്പ് രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നത് നിർണ്ണായകമാകും.
Story Summary:
The controversy surrounding Transport Minister K.B. Ganesh Kumar is heading toward a resolution as he tendered an apology to his wife, Bindu Menon. Following the apology, Bindu Menon stated she no longer had any complaints and wished to end the dispute. While there were earlier indications that Chief Minister Pinarayi Vijayan might demand his resignation due to the severity of the allegations, the latest developments suggest that Ganesh Kumar will retain his position and attend today’s cabinet meeting.

