പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ നേതൃത്വത്തിൽ മൂന്ന് നൂതന സ്‌കിൽ കോഴ്‌സുകൾ ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗ്രീൻ എനർജി ആൻഡ് സസ്‌റ്റൈനബിലിറ്റി – സോളാർ ആൻഡ് വിൻഡ് പവർ ടെക്‌നീഷ്യൻ, ജറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ, എ.ഐ ആൻഡ് ജനറേറ്റീവ് എ.ഐ എന്നീ സ്‌കിൽ കോഴ്‌സുകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും, ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമുകളുമാണ് തുടങ്ങുന്നത്. ഗ്രീൻ എനർജി കോഴ്‌സിന് ടിയുവി റെയിൻലാൻഡ്, ജറിയാട്രിക് കെയർ കോഴ്‌സിന് പാലിയം ഇന്ത്യ, എ.ഐ കോഴ്‌സിന് എഡ്യുനെറ്റ് ഫൗണ്ടേഷൻ എന്നിവയാണ് സാങ്കേതിക പരിശീലനം നൽകുന്നത്. കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിലാണ് ഈ കോഴ്‌സുകൾക്ക് ആദ്യമായി തുടക്കം കുറിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

