തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ മത്സരിക്കും (BJP Vattiyoorkavu candidate R Sreelekha). തന്റെ സ്ഥാനാർത്ഥിത്വം ശ്രീലേഖ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ചുവരെഴുത്തുകൾ നാളെ രാവിലെ മുതൽ മണ്ഡലത്തിൽ ആരംഭിക്കും. നാളെ നടക്കുന്ന പ്രചാരണ പരിപാടികളിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കുചേരും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ചുവരെഴുതി നേരത്തെ തന്നെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
തൃശൂരിൽ പത്മജ വേണുഗോപാലും സമാനമായ രീതിയിൽ ചുവരെഴുതി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വട്ടിയൂർക്കാവിലും ഔദ്യോഗികമായി ചുവരുകൾ ഒരുങ്ങുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ ജനപിന്തുണ വോട്ടാക്കി മാറ്റി മണ്ഡലം പിടിച്ചെടുക്കാനാണ് കൗൺസിലർ കൂടിയായ ആർ. ശ്രീലേഖയെ ബിജെപി കളത്തിലിറക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണപരിചയവും ജനങ്ങൾക്കിടയിലുള്ള സ്വാധീനവും ഗുണകരമാകുമെന്നാണ് ബിജെപി വിലയിരുത്തൽ.
Story Summary:
R. Sreelekha, the councillor of Sasthamangalam, has been confirmed as the BJP candidate for the Vattiyoorkavu constituency. The election campaign, including wall writings, will commence tomorrow morning. Senior leaders like K. Soman and Karamana Jayan will lead the campaign. With the BJP securing the first position in Vattiyoorkavu in both the previous Lok Sabha and local body elections, the party is optimistic about Sreelekha’s candidacy. This follows similar campaign starts by Rajeev Chandrasekhar in Nemom and Padmaja Venugopal in Thrissur.

