ന്യൂഡൽഹി: ആസാമിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ (Sukhoi-30 MKI) യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ട് (IAF Sukhoi-30 MKI crash Assam). ആസാമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടമാവുകയും തുടർന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 7.45-ഓടെയാണ് വിമാനവുമായുള്ള അവസാന ബന്ധം ലഭിച്ചത്. ഇതിനുപിന്നാലെ വിമാനം റഡാർ പരിധിയിൽ നിന്ന് അപ്രത്യക്ഷമായി. വിമാനം തകർന്നു വീണതായി സംശയിക്കുന്ന ആസാമിലെ കർബി ആംഗ്ലോംഗ് (Karbi Anglong) മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഊർജ്ജിതമായ തെരച്ചിൽ നടക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെക്കുറിച്ചും നിലവിൽ വിവരമൊന്നുമില്ല. പൈലറ്റിനായി വ്യോമസേനയും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ സംഭവത്തിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.
Story Summary:
An Indian Air Force (IAF) Sukhoi-30 MKI fighter jet, which took off from Assam’s Jorhat airbase, has reportedly crashed after losing contact with radar. The last communication with the aircraft was recorded at 7:45 PM. A massive search operation is currently underway in the Karbi Anglong region of Assam to locate the aircraft and the missing pilot. Defense officials in Guwahati confirmed that an investigation has been initiated.

