തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ പാർട്ടി നിശ്ചയിച്ചു (V Joy Varkala Candidate). സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കല മണ്ഡലത്തിൽ നിലനിർത്താൻ പാർട്ടി തീരുമാനിച്ചതോടെയാണ് റഹീമിന് നറുക്കുവീണത്.
രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകിയാണ് വി. ജോയിയെ വർക്കലയിൽ വീണ്ടും മത്സരിപ്പിക്കുന്നത്. മണ്ഡലം നിലനിർത്താൻ ജോയിയുടെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്ന് പാർട്ടി വിലയിരുത്തി.രാജ്യസഭാ എം.പിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം സംഘടനാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കും.
ജില്ലയിലെ 10 സീറ്റുകളിൽ 9 എണ്ണത്തിലും സിറ്റിംഗ് എം.എൽ.എമാർ തന്നെ മത്സരിക്കും. വി. ജോയിയുടെ കാര്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പം നീങ്ങിയതോടെ പട്ടികയ്ക്ക് ഏകദേശ രൂപമായി.
സിപിഎം സ്ഥാനാർത്ഥി പട്ടിക (തിരുവനന്തപുരം)
| മണ്ഡലം | സ്ഥാനാർത്ഥി |
| നേമം | വി. ശിവൻകുട്ടി |
| വർക്കല | വി. ജോയ് |
| കഴക്കൂട്ടം | കടകംപള്ളി സുരേന്ദ്രൻ |
| വട്ടിയൂർക്കാവ് | വി.കെ. പ്രശാന്ത് |
| ആറ്റിങ്ങൽ | ഒ.എസ്. അംബിക |
| വാമനപുരം | ഡി.കെ. മുരളി |
| അരുവിക്കര | ജി. സ്റ്റീഫൻ |
| പാറശാല | സി.കെ. ഹരീന്ദ്രൻ |
| കാട്ടാക്കട | ഐ.ബി. സതീഷ് |
| നെയ്യാറ്റിൻകര | കെ. ആൻസലൻ |
കടകംപള്ളി സുരേന്ദ്രൻ, ഐ.ബി. സതീഷ്, ഡി.കെ. മുരളി തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ജയസാധ്യത കണക്കിലെടുത്ത് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയിട്ടുണ്ട്. മാർച്ച് 5-ന് ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Story Summary: A.A. Rahim MP has been appointed as the CPM Thiruvananthapuram District Secretary, replacing V. Joy. The decision was made as V. Joy is set to contest again from the Varkala constituency. The party prioritised winnability, granting term relaxations to several sitting MLAs, including V. Joy and Kadakampally Surendran.

