ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ നീക്കങ്ങൾ പുറത്ത് (Operation Epic Fury Iran). ശനിയാഴ്ച പുലർച്ചെ നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന മിന്നലാക്രമണത്തിലാണ് ഖമനേയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമനേയിയുടെ മരണം മുസ്ലീങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ഇതിന് പ്രതികാരം ചെയ്യുക എന്നത് രാജ്യത്തിന്റെ കടമയാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി.
ദൗത്യം വിജയിച്ചത് എങ്ങനെ?
കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ ഭരണനേതൃത്വത്തിന്റെ ഓരോ ചലനവും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നു. ടെഹ്‌റാൻ നഗരമധ്യത്തിൽ ശനിയാഴ്ചകളിൽ രാവിലെ നേതാക്കൾ പതിവായി യോഗം ചേരാറുണ്ടെന്ന വിവരം ഏജൻസികൾ സ്ഥിരീകരിച്ചു. ഖമനേയി സുരക്ഷിത താവളത്തിലേക്ക് മാറിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.പുലർച്ചെ 6 മണിക്ക് ഇസ്രായേലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങൾ 2 മണിക്കൂർ 5 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി ഖമനേയി താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിൽ ബോംബിടുകയായിരുന്നു.
അതേസമയം , ഖമനേയിയുടെ വിയോഗത്തെത്തുടർന്ന് ഇറാന്റെ ഭരണതലപ്പത്ത് അടിയന്തര മാറ്റങ്ങൾ വരുത്തി.അയത്തുള്ള അലിറേസ അറഫിക്ക് ഇറാന്റെ നേതൃ കൗൺസിലിന്റെ (Leadership Council) ചുമതല നൽകി. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ ഇദ്ദേഹമാകും ഭരണത്തിന് നേതൃത്വം നൽകുക. മുൻ ആഭ്യന്തര മന്ത്രിയായ ഇദ്ദേഹത്തെ റെവല്യൂഷണറി ഗാർഡ്‌സിന്റെ (IRGC) പുതിയ തലവനായി നിയമിച്ചു.
ഇറാന്റെ ആത്മവീര്യം തകർക്കാനാണ് ഈ കൊലപാതകത്തിലൂടെ സഖ്യസേന ശ്രമിച്ചതെങ്കിലും, ഇതിന് പ്രതികാരമായി ഇസ്രായേലിന് നേരെ വൻതോതിലുള്ള മിസൈലാക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നതായാണ് വിവരം. അമേരിക്കൻ സൈനിക താവളങ്ങളും ഇറാന്റെ ലക്ഷ്യപ്പട്ടികയിലുണ്ട്.
Story Summary: Iranian President Masoud Pezeshkian called the assassination of Ayatollah Ali Khamenei a “declaration of war against Muslims” and vowed revenge. The operation, named ‘Epic Fury,’ was a meticulously planned strike by the US and Israel, based on intelligence gathered since the June conflict. Following the death, Ayatollah Alireza Arafi has been appointed to the Leadership Council, and Ahmed Vahidi has taken over as the new IRGC chief.

