കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗ ബാധിതർക്ക് ആശ്വാസമായി കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ അത്യാധുനിക എ.ഐ – ലേസർ ശസ്ത്രക്രിയ സംവിധാനം ആരംഭിച്ചു (VPS Lakeshore Kochi). മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കൂടുതൽ കൃത്യതയാർന്നതും വേദനാരഹിതവുമായ ചികിത്സാ അനുഭവം രോഗികൾക്ക് ലഭ്യമാകും.
ശസ്ത്രക്രിയക്കിടെ തത്സമയ വിവരങ്ങൾ വിശകലനം ചെയ്യാനും ഡാറ്റ അധിഷ്ഠിത മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും എ.ഐ (Artificial Intelligence) സഹായിക്കുന്നു. ഇത് ശസ്ത്രക്രിയയുടെ കൃത്യത വർദ്ധിപ്പിക്കുന്നു.കോശങ്ങൾക്ക് (Tissue) കുറഞ്ഞ ക്ഷതം മാത്രം നൽകുന്ന ഈ സാങ്കേതികവിദ്യയിലൂടെ വേദന കുറയ്ക്കാനും മുറിവുകൾ വേഗത്തിൽ ഉണങ്ങാനും സാധിക്കും.ഒരേയൊരു ദിവസത്തെ ആശുപത്രി വാസം കൊണ്ട് തന്നെ ചികിത്സ പൂർത്തിയാക്കി രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം.
പരമ്പരാഗത ശസ്ത്രക്രിയകളിൽ ഉണ്ടാകാനിടയുള്ള പേശിക്ഷതം ഒഴിവാക്കി, രോഗം വീണ്ടും വരാനുള്ള സാധ്യത ഇല്ലാതാക്കാൻ ഈ നൂതന രീതിക്ക് കഴിയുമെന്ന് മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ആർ. പദ്മകുമാർ പറഞ്ഞു. ലേസർ, താക്കോൽദ്വാര ശസ്ത്രക്രിയ, സ്ക്ലീറോ തെറാപ്പി എന്നിവ സമന്വയിപ്പിച്ചുള്ള ചികിത്സാ രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ എ.ഐ ചുവടുവെയ്പ്പെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സി.ഇ.ഓ ജയേഷ് വി. നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് തുടങ്ങിയവരും പങ്കെടുത്തു.
Story Summary: VPS Lakeshore Hospital in Kochi launched Kerala’s first AI-integrated laser surgery facility for piles, fistula, and varicose veins. The advanced bioluminescence laser technology guided by AI ensures high precision, minimal tissue damage, and faster recovery, often allowing patients to return home within a day.

