Tuesday, February 17, 2026
HomeBusinessക്രോമ സമ്മർ സെയിലിന് തുടക്കമായി

ക്രോമ സമ്മർ സെയിലിന് തുടക്കമായി

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, കൂളിംഗ് സൊല്യൂഷനുകൾക്കും ടെക് ഉപകരണങ്ങൾക്കും ആകർഷകമായ ഡീലുകൾ നൽകുന്ന ‘ക്രോമ സമ്മർ സെയിൽ 2026’ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെ രാജ്യത്തുടനീളമുള്ള ക്രോമ സ്റ്റോറുകളിൽ നടക്കുന്ന ഈ സെയിലിൽ പ്രത്യേക വിലകൾ, കാറ്റഗറി ഓഫറുകൾ, നിശ്ചിത കാലയളവിലെ ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം ക്യാഷ്ബാക്കും ഇഎംഐ സൗകര്യങ്ങളും ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ടാറ്റ ന്യൂ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.

എയർ കണ്ടീഷണർ മോഡലുകൾക്ക് ക്രോമ സമ്മർ സെയിലിൽ മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ലോയ്‌ഡിന്‍റെ 1.25 ടണ്‍ ഇൻവെർട്ടർ എസി 26,990 രൂപ മുതൽ ലഭ്യമാണ്. എംആർപി ആയ 50,490 രൂപയിൽ നിന്നും 47 ശതമാനം ഡിസ്‌കൗണ്ട്. ഇതിൽ 3,000 രൂപ വരെയുള്ള എക്സ്ചേഞ്ച് മൂല്യവും 2,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

64,890 രൂപ വിലയുള്ള എൽജി 1.0 ടണ്‍ ഇൻവെർട്ടർ എസി 53 ശതമാനം ഡിസ്‌കൗണ്ടോടെ 30,490 രൂപ മുതൽ ലഭ്യമാണ്. 3,000 രൂപ വരെയുള്ള എക്സ്ചേഞ്ച് മൂല്യവും 2,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും 1,500 രൂപ ബാങ്ക് ക്യാഷ്ബാക്കും ഉൾപ്പെടെയാണിത്.

പഴയ എസി എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 67,990 രൂപ വിലയുള്ള സാംസങ് 1.0 ടണ്‍ 2026 മോഡൽ ഇൻവെർട്ടർ എസി 57 ശതമാനം ഇളവോടെ 28,990 രൂപ മുതലും 78,500 രൂപ വിലയുള്ള ബ്ലൂസ്റ്റാർ 1.5 ടണ്‍ ഇൻവെർട്ടർ എസി 48 ശതമാനം ഇളവോടെ 40,990 രൂപ മുതലും ലഭ്യമാണ്. 52,390 രൂപ വിലയുള്ള വോൾട്ടാസ് 1.0 ടണ്‍ ഇൻവെർട്ടർ സ്പ്ലിറ്റ് എസി 52 ശതമാനം ഡിസ്‌കൗണ്ടോടെ 24,990 രൂപ മുതൽ ലഭ്യമാണ്. സിംഫണി, ക്രോമ എന്നിവയിൽ നിന്നുള്ള എയർ കൂളറുകൾക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ക്യൂഎൽഇഡി ടിവി ഉൾപ്പെടെയുള്ള പ്രീമിയം ബിഗ് സ്‌ക്രീൻ ടെലിവിഷനുകൾക്കും ക്രോമ പ്രത്യേക ഓഫറുകള്‍ നൽകുന്നുണ്ട്. 13,36,600 രൂപ വിലയുള്ള സാംസങ് സൂപ്പർ ലാർജ് 100-ഇഞ്ച് നിയോ ക്യുഎൽഇഡി ടിവി ബാങ്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ 71 ശതമാനം ഡിസ്‌കൗണ്ടോടെ 3,84,990 രൂപ മുതൽ ലഭ്യമാണ്. 3,95,990 രൂപ വിലയുള്ള ടിസിഎൽ 85-ഇഞ്ച് ക്യുഎൽഇഡി ടിവി ബാങ്ക് ക്യാഷ്ബാക്ക് ഉൾപ്പെടെ 69 ശതമാനം ഡിസ്‌കൗണ്ടോടെ 1,23,990 രൂപ മുതൽ ലഭ്യമാണ്.

യഥാർത്ഥ മൂല്യം, സൗകര്യപ്രദമായ ഫിനാൻസിംഗ്, വിദഗ്‌ധ മാർഗനിർദ്ദേശം എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി എയർ കണ്ടീഷണറുകൾക്കും വലിയ സ്‌ക്രീൻ ടെലിവിഷനുകൾക്കും പുറമെ വിവിധ വിഭാഗങ്ങളിലായി മികച്ച ഓഫറുകളാണ് ക്രോമ സമ്മർ സെയിൽ അവതരിപ്പിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala