ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി സർക്കാർ ചിലവഴിച്ച തുകയുടെ കണക്കുകൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു (PM Modi Foreign Trip Cost). 2015 നും 2025 നും ഇടയിൽ ആകെ 762.48 കോടി രൂപയാണ് ഇതിനായി ചിലവായത്. 2025-ലാണ് ഏറ്റവും കൂടുതൽ തുക (175.19 കോടി രൂപ) ചിലവഴിച്ചത്.
2024-ൽ യാത്രകൾക്കായി 109 കോടി രൂപ ചിലവായപ്പോൾ, 2025-ൽ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനങ്ങളോടെ ഇത് 175 കോടി കടന്നു. മഹാമാരി പടർന്നുപിടിച്ച 2020-ൽ പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തിയില്ല. അതിനാൽ ആ വർഷം യാത്രാ ചിലവുകൾ ഉണ്ടായില്ല.
സാധാരണയായി 27 മുതൽ 72 വരെ അംഗങ്ങളുള്ള പ്രതിനിധി സംഘമാണ് പ്രധാനമന്ത്രിയെ അനുഗമിക്കാറുള്ളത്. എന്നാൽ 2025-ലെ അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിൽ 95 അംഗങ്ങൾ ഒപ്പമുണ്ടായിരുന്നു.
ആതിഥേയ രാജ്യങ്ങളാണ് സന്ദർശനങ്ങളിലെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ഭൂരിഭാഗം ചിലവുകളും വഹിക്കുന്നത്.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ചിലവുകൾ പ്രധാനമായും താഴെ പറയുന്നവയ്ക്കാണ്:
| വർഷം | ചിലവ് (കോടിയിൽ) | വർഷം | ചിലവ് (കോടിയിൽ) |
| 2015 | 91.5 | 2021 | 36.11 |
| 2016 | 33.22 | 2022 | 55.82 |
| 2017 | 44.27 | 2023 | 93.63 |
| 2018 | 51.46 | 2024 | 109.51 |
| 2019 | 71.76 | 2025 | 175.19 |
| 2020 | Nil (Covid) | ആകെ | 762.48 Cr |



