Tuesday, February 17, 2026
HomeWorldഎക്സ് (X) പണിമുടക്കി; ഇന്ത്യയിലും അമേരിക്കയിലും സേവനങ്ങൾ തടസ്സപ്പെട്ടു | X...

എക്സ് (X) പണിമുടക്കി; ഇന്ത്യയിലും അമേരിക്കയിലും സേവനങ്ങൾ തടസ്സപ്പെട്ടു | X Down Today

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റർ) സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു (X Down Today). ഇന്ത്യയിൽ രാത്രി 7:00 മുതൽ 7:30 വരെയുള്ള സമയത്താണ് ഭൂരിഭാഗം ഉപയോക്താക്കൾക്കും പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടത്. ആഗോളതലത്തിൽ തകരാറുകൾ നിരീക്ഷിക്കുന്ന ‘ഡൗൺ ഡിറ്റക്ടർ’ (DownDetector) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

അമേരിക്കയിൽ ഏകദേശം 40,000 പേരും ഇന്ത്യയിൽ മൂവായിരത്തോളം പേരും പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്തു. അക്കൗണ്ട് ലോഗിൻ ചെയ്യുക, പുതിയ പോസ്റ്റുകൾ പങ്കുവെക്കുക, ടൈംലൈൻ റീഫ്രഷ് ചെയ്യുക എന്നിവയ്ക്കാണ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തടസ്സങ്ങൾ നേരിട്ടത്.

എക്സിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിന്റെ സേവനവും ഇതോടൊപ്പം തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം 13-നും സമാനമായ രീതിയിൽ എക്സ് സേവനങ്ങൾ ആഗോളതലത്തിൽ തടസ്സപ്പെട്ടിരുന്നു. വിഷയത്തിൽ എക്സ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെത്തുടർന്ന് പലയിടങ്ങളിലും സേവനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala