നാഗർകോവിൽ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് ടിവികെ അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ റോഡ് ഷോ നടത്തി (Vijay TVK Kanyakumari Roadshow). ഭരണമാറ്റം ലക്ഷ്യമിട്ട് ജനപ്രിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച വിജയ്, അഴിമതിരഹിത ഭരണം ഉറപ്പുനൽകി.
ആധാർ കാർഡ് മാതൃകയിൽ സംസ്ഥാനത്തെ ഓരോ പൗരനും പ്രത്യേക സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും. സർക്കാർ സേവനങ്ങൾ കൈക്കൂലിയില്ലാതെ ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കാൻ ഇത് സഹായിക്കും.ജനങ്ങൾക്ക് സർക്കാർ കാര്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കും.കടലിൽ ട്രോളിങ് നിരോധന സമയത്ത് നൽകുന്ന ആശ്വാസധനം നിലവിലെ 8,000 രൂപയിൽ നിന്ന് 20,000 രൂപയാക്കി വർദ്ധിപ്പിക്കും.ജനകീയ പരാതികൾക്ക് സഭയിൽ ഇടം: അയ്യായിരത്തിലധികം ആളുകൾ ഒപ്പിട്ട ഏത് പരാതിയും നിയമസഭയിൽ ചർച്ച ചെയ്യാനുള്ള സാഹചര്യം ഒരുക്കും.
നിലവിലെ കുടിലുകൾ മാറ്റി എല്ലാവർക്കും വാസയോഗ്യമായ വീടുകൾ നിർമ്മിച്ച് നൽകും- എന്നിവയാണ് വിജയ്‌യുടെ പ്രധാന പ്രഖ്യാപനങ്ങൾ.
.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഗ്ദാനങ്ങൾ വെറും പാഴ്വാക്കുകളാണെന്ന് വിജയ് കുറ്റപ്പെടുത്തി. നിലവിൽ എല്ലാ മേഖലകളിലും അഴിമതി മാത്രമാണ് നടക്കുന്നത്. താഴെത്തട്ടിൽ നിന്ന് മന്ത്രിമാർക്ക് വരെ കൈക്കൂലി പണത്തിന്റെ വിഹിതം എത്തുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുകയാണ് ടിവികെയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിജയ്‌യുടെ റോഡ് ഷോയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട്ടിലെത്തുന്നുണ്ട്. ഏപ്രിൽ 15-ന് നാഗർകോവിലിലെ വേപ്പമൂട് മുതൽ വടച്ചേരി വരെ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. മുഖ്യമന്ത്രി സ്റ്റാലിനും എടപ്പാടി പളനിസാമിയും തങ്ങളുടെ പ്രചാരണ പരിപാടികളുമായി സജീവമായി രംഗത്തുണ്ട്.
Story Summary:
TVK President Vijay conducted a massive roadshow in Kanyakumari as part of the Tamil Nadu Assembly Election campaign. He promised a “Tamil Nadu Citizenship Card” modeled after Aadhaar to ensure doorstep delivery of government services without bribes. Vijay also announced a hike in the trawling ban relief fund to ₹20,000 and the introduction of a government service app. He criticized CM MK Stalin for unfulfilled promises and alleged systemic corruption in the current administration. Meanwhile, PM Narendra Modi is scheduled to campaign in Nagercoil on April 15.

