ഗോഹട്ടി: ആസാം നിയമസഭാ തിരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിംഗ് എൻഡിഎയ്ക്ക് അനുകൂലമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (Assam Assembly Election 2026 Polling Percentage). സംസ്ഥാനത്ത് നടന്ന കനത്ത വോട്ടെടുപ്പ് ഭരണവിരുദ്ധ വികാരമല്ലെന്നും മറിച്ച് സർക്കാരിനോടുള്ള ജനങ്ങളുടെ താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം നിലനിർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ആകെ 126 സീറ്റുകളുള്ള നിയമസഭയിൽ എൻഡിഎ സഖ്യം 90 മുതൽ 100 സീറ്റുകൾ വരെ നേടുമെന്നാണ് ഹിമന്തയുടെ കണക്കുകൂട്ടൽ.
കോൺഗ്രസിന് കേവലം 16-17 സീറ്റുകൾ മാത്രമേ ലഭിക്കൂ. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (AIUDF) അഞ്ച് മുതൽ ആറ് സീറ്റിലും അഖിൽ ഖൊഖോയ്യുടെ റയ്ജോർ ദൾ ഒരു സീറ്റിലും ഒതുങ്ങും. ആസാം ജതീയ പരിഷത്തിന് ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
തിഹു, നൽബാരി സീറ്റുകളിൽ എൻഡിഎ വൻ വിജയം നേടുമെന്നും ഗോഹട്ടിയിലെ എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഖിംപുർ, കസിരംഗ ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള എല്ലാ നിയമസഭാ സീറ്റുകളും എൻഡിഎ തൂത്തുവാരും. ധുബ്രി, ഗോലാകഞ്ച് എന്നിവിടങ്ങളിൽ എൻഡിഎ അനായാസ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ ആസാമിൽ 85.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടർമാരുടെ ഈ വലിയ പങ്കാളിത്തം വികസനത്തുടർച്ചയ്ക്കുള്ള ജനവിധിയാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മെയ് നാലിനാണ് ആസാമിലും വോട്ടെണ്ണൽ നടക്കുന്നത്.
Story Summary:
Assam Chief Minister Himanta Biswa Sarma expressed confidence that the high voter turnout of 85.64% in the recently concluded assembly elections would favor the NDA. He predicted that the NDA would secure between 90 and 100 seats, comfortably retaining power. According to Sarma, the Congress would be limited to 16-17 seats, while other regional parties like AIUDF and Raijor Dal would see significant setbacks. He highlighted expected victories in key regions including Guwahati, Tihu, and Nalbari.

