Foods that cause diabetes
TIMESKERALA.COM
തെറ്റായ ഭക്ഷണശീലങ്ങളാണ് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന, പ്രമേഹസാധ്യത ഇരട്ടിയാക്കുന്ന 5 ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം.
വീട്ടിൽ തയ്യാറാക്കിയതാണെങ്കിലും കടയിൽ നിന്ന് വാങ്ങിയതാണെങ്കിലും കേക്കുകൾക്ക് മുകളിലുള്ള ടോപ്പിങ് ക്രീം പരമാവധി ഒഴിവാക്കുക. ഇതിലാണ് ഏറ്റവുമധികം കൃത്രിമ മധുരവും കൊഴുപ്പും അടങ്ങിയിരിക്കുന്നത്.
ചോക്ലേറ്റ് മിൽക്കിൽ കൊക്കോയുടെ അംശത്തിനൊപ്പം ഉയർന്ന അളവിൽ മധുരമേറിയ സിറപ്പുകൾ ചേർക്കുന്നുണ്ട്. ഇത് പെട്ടെന്ന് തന്നെ ശരീരത്തിലെ ഗ്ലൂക്കോസ് നില ഉയർത്താൻ കാരണമാകും.
വിപണിയിൽ ലഭിക്കുന്ന ഫ്രൂട്ട് സിറപ്പുകളിലും ടിന്നിലടച്ച പഴങ്ങളിലും അവ കേടാകാതിരിക്കാനും രുചി കൂട്ടാനും കൃത്രിമ മധുരം അമിതമായി ചേർക്കാറുണ്ട്. ഇവ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രെഡുകളിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇവയുടെ ഉയർന്ന ഗ്ലൈസേമിക് ഇൻഡക്സ് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഫ്രെഞ്ച് ഫ്രൈസ്. കാർബോഹൈഡ്രേറ്റ് കൂടിയ ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്തെടുക്കുമ്പോൾ അത് ശരീരത്തിലെ ബ്ലഡ് ഷുഗർ ലെവൽ ദോഷകരമായി കൂട്ടും.