Times Kerala

 ഭീമന്‍ അനക്കോണ്ടയെ വെറും കൈ കൊണ്ട് പിടികൂടി യുവാവ്; വൈറൽ വീഡിയോ 

 
 ഭീമന്‍ അനക്കോണ്ടയെ വെറും കൈ കൊണ്ട് പിടികൂടി യുവാവ്; വൈറൽ വീഡിയോ 

  മിയാമി: ഒരു ഭീമന്‍ അനക്കോണ്ടയെ വെറും കൈ കൊണ്ട് പിടികൂടുന്ന ഒരു യുവാവിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്‌ളോറിഡയിലെ മിയാമിയില്‍ നിന്നുള്ള മൃഗശാല ജീവനക്കാരനായ മൈക്ക് ഹോള്‍സ്റ്റണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച  ഈ വീഡിയോയാണിത്. തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ വച്ചാണ് പാമ്പിനെ പിടികൂടുന്നത്. ചതുപ്പ് നിലത്തിലെ വെള്ളത്തില്‍ സുഖമായി കിടക്കുന്ന പാമ്പിനെയാണ് വീഡിയോയില്‍ കാണുന്നത്. മൈക്ക് വളരെ എളുപ്പത്തില്‍ തന്നെ അനക്കോണ്ടയെ പിടികൂടി. വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ പാമ്പ് ചുരുണ്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ മെരുക്കി നെറുകയിലൊരു ഉമ്മയും  മൈക്ക് കൊടുത്തു. 11. 2 മില്യണ്‍ പേരാണ് അനക്കോണ്ടയെ പിടികൂടുന്ന വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ മൈക്കിന്‍റെ ധീരതയെ അഭിനന്ദിക്കുന്നുമുണ്ട്.

Related Topics

Share this story