Times Kerala

ഫെയ്ക്കുകളെ തുരത്താൻ ‘ഗവൺമെന്റ് ഐഡി വെരിഫിക്കേഷനു’മായി എക്സ്
 

 
 എക്സ് പ്ലാറ്റ്‌ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ സംവിധാനവും

ഗവൺമെന്റ് ഐഡി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ട് വെരിഫിക്കേഷനുമായി എലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് (ട്വിറ്റർ) എത്തുന്നു. ആൾമാറാട്ടം തടയുന്നതിനും ഒപ്പം ട്വിറ്റർ ബ്ലൂ വരിക്കാർക്ക് "മുൻഗണന നൽകുന്ന പുതിയ ഫീച്ചറുകള"ടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുമായാണ് ഗവൺമെന്റ് ഐ.ഡി വെരിഫിക്കേഷൻ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ ഇത് പെയ്ഡ് ഉപയോക്താക്കൾക്കായി മാത്രമാണുള്ളത്. 

ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Au10tix കമ്പനിയുമായി സഹകരിച്ചാണ് വെരിഫിക്കേഷൻ നടത്തുക. വ്യക്തികൾക്ക് മാത്രമാകും ഈ സേവനം ലഭ്യമാകുക. ബിസിനസുകൾക്കും സംഘടനകളുടെ അക്കൗണ്ടുകൾക്കും സേവനം കിട്ടില്ല.

ഇപ്പോൾ ചുരുക്കം ചില രാജ്യങ്ങളിൽ ഐഡി വെരിഫിക്കേഷൻ ട്വിറ്റർ കൊണ്ടുവന്നിട്ടുണ്ട്. അത് യുറോപ്യൻ യൂണിയൻ ഉൾപ്പടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് എക്സിന്റെ ഉദ്ദേശം. 

ഗവൺമെന്റ് ഐഡി വെരിഫിക്കേഷൻ ചെയ്യുന്നവരുടെ അക്കൗണ്ടുകളിലെ ബ്ലു ടിക്ക് ക്ലിക്ക് ചെയ്യുമ്പോൾ വെരിഫൈഡാണെന്നുള്ള പോപ് അപ് മെസേജ് വരുന്ന ഫീച്ചറും കമ്പനി കൊണ്ടുവരാൻ സാധ്യതയുണ്ട്. ട്വിറ്റർ ബ്ലൂ വരിക്കാറുടെ ആക്കൗണ്ടിന് കൂടുതൽ വിസിബിലിറ്റിയും വിശ്വാസ്യതയും അതിലൂടെ ലഭിക്കുമെന്നാണ് എക്സ് അധികൃതർ പറയുന്നത്.
 

Related Topics

Share this story