15 വയസുള്ളപ്പോൾ അമ്മയായി, അഫ്ഗാനിൽ നിന്നും യൂറോപ്പിലേക്ക് ഒളിച്ചോട്ടം, 30 ആം വയസിൽ റോയ ബോഡി ബിൽഡർ | Body Builder

30 വയസിൽ യൂറോപ്പിലെ മികച്ച ബോഡി ബിൽഡറിൽ ഒരാളായ റോയ, ഈ ആഴ്ച്ച ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും
Roya
Published on

സ്ത്രീകൾ ബോഡി ബിൽഡറാകുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്നും ശൈശവ വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ബോഡി ബിൽഡറാകുന്നത് കുറച്ചു ആശ്ചര്യം ഉണ്ടാക്കുന്ന ഒരു കാഴ്ച തന്നെയാണ്. സ്ത്രീകൾ അഫ്ഗാനിസ്ഥാനിൽ വളരെയേറെ നിയന്ത്രണങ്ങളാണ് നേരിടുന്നത്. താലിബാൻ 2021ൽ അധികാരത്തിൽ വന്നതിനു ശേഷം ഈ നിയന്ത്രണങ്ങൾ കൂടുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് 12 വയസിനുമേൽ പഠിക്കാനോ, മിക്ക ജോലികൾക്ക് പോകാനോ, പുരുഷ സഹായമില്ലാതെ ദീർഘദൂര സഞ്ചാരം നടത്താനോ ഉള്ള അവകാശമില്ല. ഈ സാഹചര്യത്തിൽ നിന്നുമാണ് 15 വർഷത്തിന് മുൻപ് അഫ്ഗാനിൽ ശൈശവ വിവാഹം കഴിഞ്ഞ റോയ യൂറോപിലെത്തി ബോഡി ബിൽഡറാക്കുന്നത്. ഇന്ന് അവർ നേരിടുന്ന വിമർശനങ്ങളും ഭീഷണി സന്ദേശങ്ങളും നിരവധിയാണ്. 30 വയസിൽ യൂറോപ്പിലെ മികച്ച ബോഡി ബിൽഡറിൽ ഒരാളായ റോയ, ഈ ആഴ്ച്ച ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. (Body Builder)

ഈ അതിശയകരമായ നേട്ടം സ്വന്തമാക്കിയ ഇവർ, രണ്ടു വർഷം മുൻപ് മാത്രമാണ് പ്രൊഫഷണൽ ബോഡി ബിൽഡിങ്ങിലേക്ക് കടന്നു വരുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് തന്റെ മകനേയും അമ്മയേയും കൂട്ടി അഫ്ഗാനിസ്ഥാൻ വിട്ട് നോർവേയിലേക്ക് വരുമ്പോൾ ബോഡി ബിൽഡിങ് ഒരു കരിയറായി അവർ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. നോർവേയിലെത്തി തന്റെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ട് പോയി ഒരു നഴ്‌സായി ജോലി നേടി ജീവിതം മുന്നോട് കൊണ്ട് പോകുന്നതിനിടയ്ക്കാണ് ബോഡി ബിൽഡറായ തന്റെ പുതിയ ഭർത്താവിനെ അവർ കണ്ടുമുട്ടുന്നത്. വർഷങ്ങളായി തന്റെ മുകളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന മാനസിക സാമൂഹിക പരിമിതികളിൽ നിന്നും മോചനം നൽകാൻ ഈ കരിയറിന് സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു.

10 വർഷം മുൻപ് നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് ഈ കാരിയാറിലേക്ക് വരുന്നത്. അതൊരു അപകടകരമായ തീരുമാനമായിരുന്നു എന്ന് അവർ പറയുന്നുണ്ട്. അതിനു പിന്നിലെ കാര്യം ജോലി പോകുന്നതല്ല, പക്ഷെ സ്റ്റേജിൽ അവർ ധരിക്കുന്ന ബിഗിനിയും ഒഴുകുന്ന മുടിയും കനത്ത മേക്കപ്പുമെല്ലാം അവരുടെ രാജ്യത്തെ സ്ത്രീകളിൽ നിന്നും വളരെ അകലെ നിൽക്കുന്നതാണ്. അതിനെല്ലാം വളരെയേറെ വിമർശനങ്ങളും ഭീഷണികളുമാണ് ഇവർക്ക് നേരിടേണ്ടി വന്നതും. ആളുകൾ തന്റെ ശരീരവും വേഷവും മാത്രമേ കാണുന്നുള്ളൂ എന്നും ഇതിന് പിന്നിൽ വളരെയേറെ വർഷങ്ങളുടെ പരിശ്രമവും കഷ്ടപ്പാടുമുണ്ട് എന്ന് ആരും മനസിലാക്കുന്നില്ലെന്നും അവർ പറഞ്ഞു.

2025-ലെ നോർവേ ക്ലാസ്സികിലെ വിജയത്തിന് പിന്നാലെയാണ് അവർ യൂറോപ്യൻ ലോക ചാമ്പ്യൻഷിപ്പിലേക്ക് എത്തുന്നത്. അവർക്ക് പ്രോത്സാഹനവുമായി അവരുടെ ഭർത്താവും മകനുമാണ് പിന്നിലുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com