Times Kerala

നരേന്ദ്രമോ​ദി​യു​ടെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തെ വി​മ​ർ​ശി​ച്ച് വോളോഡിമിർ സെ​ല​ൻ​സ്കി

 
സെലൻസ്കി
കീ​​വ്: ഇ​​ന്ത്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി. യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് വോളോഡിമിർ സെ​​ല​​ൻ​​സ്കി വിമർശിച്ചത് രാ​​ജ്യ​​ത്തി​​നെ​​തി​​രേ റ​​ഷ്യ​​ൻ ​​സേ​​ന അ​​തി​​ക്രൂ​​ര ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട ദി​​വ​​സം മോ​​സ്കോ​​യി​​ലെ​​ത്തി റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ർ പു​​ടി​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെയാണ്. ലോകത്തിലെ ഏ​​റ്റ​​വും വ​​ലി​​യ ക്രി​​മി​​ന​​ലി​​നെ​​യാ​ണ് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ജ​​നാ​​ധി​​പ​​ത്യ​​ രാ​​ജ്യ​​ത്തി​​ന്‍റെ ത​​ല​​വ​​ൻ കെ​​ട്ടി​​പ്പി​​ടി​​ച്ചതെന്ന് പറഞ്ഞ സെലൻസ്കി, ഇതിൽ നിരാശയുണ്ടെന്നും, ഇത് സ​മാ​ധാ​ന​ശ്ര​മ​ത്തി​നു​ള്ള വ​ലി​യ തി​രി​ച്ച​ടി​യാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 

Related Topics

Share this story