പ്രളയ ബാധിത വാഹന ഉടമകള്‍ക്ക് സൗജന്യ സേവനവുമായി ഫോക്‌സ്‌വാഗൺ ഇന്ത്യ

volkswagen
 രാജ്യത്തെ പ്രളയ ബാധിത വാഹന ഉപഭോക്താക്കള്‍ക്കായി സൗജന്യ സേവനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്  ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗണ്‍ ഇന്ത്യ . ചെന്നൈ , പുതുച്ചേരി , തിരുപ്പതി  എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ വലയുന്ന ഉപഭോക്താക്കൾക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് അഥവാ ആർഎസ്എ  വാഗ്‍ദാനം ചെയ്‍തു കൊണ്ടാണ്  ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ സേവന പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ  സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം 2021 നവംബർ 30 വരെ അധിക നിരക്കുകള്‍ ഒന്നുമില്ലാതെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Share this story