ആരോഗ്യത്തിന് ഹാനികരം: കൊക്കകോളയുടെ മൂന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ യു.എസ്. എഫ്.ഡി.എ.യുടെ നിർദ്ദേശം | Coca-Cola products

ആരോഗ്യത്തിന് ഹാനികരം: കൊക്കകോളയുടെ മൂന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ യു.എസ്. എഫ്.ഡി.എ.യുടെ നിർദ്ദേശം | Coca-Cola products
Updated on

വാഷിങ്ടൺ: ആരോഗ്യത്തിന് ഹാനികരമായ ലോഹ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊക്കകോളയുടെ മൂന്ന് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) നിർദ്ദേശം നൽകി.

തിരിച്ചുവിളിക്കുന്ന ഉൽപ്പന്നങ്ങൾ ഇവയാണ്:

കൊക്കകോള സീറോ ഷുഗർ

കൊക്കകോള (സാധാരണം)

സ്പ്രൈറ്റ്

ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയ മാലിന്യം താൽക്കാലിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് എഫ്.ഡി.എ. വ്യക്തമാക്കിയത്. തുടക്കത്തിൽ ഗുരുതരമായി ബാധിക്കില്ലെങ്കിലും പിന്നീട് ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.ഒക്ടോബർ മൂന്ന് മുതലാണ് കമ്പനി ഉൽപ്പന്നങ്ങൾ യു.എസ്. മാർക്കറ്റിൽനിന്ന് തിരിച്ചുവിളിക്കാൻ ആരംഭിച്ചത്.

യു.എസിലെ ടെക്സാസിൽ വിറ്റ ഉൽപ്പന്നങ്ങൾ മാത്രമാണ് നിലവിൽ തിരിച്ചുവിളിക്കുന്നത്.ഏകദേശം 4,000 യൂണിറ്റ് കൊക്കകോള ഉൽപ്പന്നങ്ങളെ നടപടി ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇതാദ്യമായല്ല മാലിന്യ ഘടകങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊക്കകോള ഉൽപ്പന്നങ്ങൾ തിരിച്ചു വിളിക്കുന്നത്. കഴിഞ്ഞ മാർച്ചിലും സമാന രീതിയിൽ കമ്പനി നടപടി നേരിട്ടിരുന്നു.

തിരിച്ചുവിളിക്കുന്ന കാനുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com