രണ്ടു വയസ്സുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു, പിതാവ് അറസ്റ്റിൽ

രണ്ടു വയസ്സുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു, പിതാവ് അറസ്റ്റിൽ
 ഫ്ലോറിഡ: രണ്ടു വയസ്സുകാരനായ മകൻ അബദ്ധത്തിൽ അമ്മയെ വെടിവച്ചുകൊന്നു.  യുഎസിലെ ഫ്ളോറിഡയിലാണ് സംഭവം. സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ രണ്ടു വയസ്സുകാരനായ മകൻ അബദ്ധത്തിൽ വെടിവച്ചു കൊന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിയോൻഡ്രെ ആവെരിയെ എന്ന 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം.ഷമയ ലിനിന്റെ എന്ന ഇരുപത്തി ഒന്ന് കാരിയാണ് മരിച്ചത്. ലിനിന്റെ  തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്ന സഹപ്രവർത്തക സംഭവം കാണുകയും ഉടനെ പൊലീസ് സഹായം അഭ്യർഥിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഇയാൾ അപാർട്മെന്റിലെത്തി ലിനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Share this story