

ജോർജിയയിൽ ചൊവ്വാഴ്ച തകർന്നുവീണ തുർക്കി സൈനിക ചരക്ക് വിമാനത്തിലെ ജീവനക്കാരായ 20 പേരും മരിച്ചതായി തുർക്കിയുടെ പ്രതിരോധ മന്ത്രി യഷാർ ഗുലർ അറിയിച്ചു. മരിച്ച സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഉൾപ്പെടെ എക്സിൽ (X) പോസ്റ്റ് ചെയ്തതിലൂടെയാണ് അദ്ദേഹം ഈ ദുഃഖകരമായ വിവരം സ്ഥിരീകരിച്ചത്. (Turkish military plane crash)
1968-ൽ നിർമ്മിച്ച സി-130 സൈനിക ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് പോവുകയായിരുന്ന വിമാനം യാത്രാമധ്യേ ജോർജിയയിൽ തകർന്നുവീണത്. അപകട കാരണം വ്യകതമല്ല, അന്വേഷണം പുരോഗമിക്കുകയാണ്. സൈനികപരമായ വിഷയങ്ങൾ ഉൾപ്പെടുന്നതിനാൽ, തുർക്കി അധികൃതരുമായി ഏകോപിപ്പിച്ചതിന് ശേഷം അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഘട്ടംഘട്ടമായി പുറത്തുവിടുമെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രി ഗെല ഗെലാഡ്സെ ക്രാഷ് എക്സിലൂടെ അറിയിച്ചു.
All 20 personnel on board a Turkish military cargo plane that crashed in Georgia on Tuesday were killed, Turkey’s Defense Minister Yaşar Güler confirmed via a post on X.