

ബീജിംഗ്: അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വാങ്ങൽ വർദ്ധിപ്പിക്കാൻ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് സമ്മതം അറിയിച്ചതായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം സൗഹൃദപരവും, ക്രിയാത്മകവുമാണ് എന്ന് ചൈന വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ പ്രസ്താവന. (USA-China)
അമേരിക്കയിൽ നിന്ന് സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്നും അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ താൽക്കാലികമായി നിർത്തുമെന്നും ചൈന കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് തോട്ടപിന്നാലെയാണ് ട്രംപ് ചൈനീസ് പ്രസിഡൻ്റുമായി ചർച്ച നടത്തിയത്. ഈ വർഷം 12 ദശലക്ഷം മെട്രിക് ടൺ സോയാബീൻ യുഎസ് കർഷകരിൽ നിന്ന് വാങ്ങാമെന്ന് ചൈന സമ്മതിച്ചിരുന്നു. എന്നാൽ തീക്ഷിച്ചതിലും കുറഞ്ഞ നിരക്കിലാണ് ചൈന സോയാബീൻ വാങ്ങിയത്. യുഎസ് കൃഷി വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ഇതുവരെ 2 ദശലക്ഷം മെട്രിക് ടൺ സോയാബീനാണ് ചൈന ഓർഡർ ചെയ്തത്.
അമേരിക്കയിൽ നിന്നുള്ള വാങ്ങലുകൾ വേഗത്തിലാക്കാനും അളവ് കൂട്ടാനും ട്രംപ് ചൈനയോട് ആവശ്യപ്പെട്ടു. "പ്രസിഡൻ്റ് ഷിയുടെ നടപടികളിൽ നാം സന്തോഷവന്മാരാകുമെന്ന് ഞാൻ കരുതുന്നു," ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയയിൽ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി, ഒരു വ്യാപാര ഉടമ്പടിക്ക് രൂപരേഖ നൽകി ആഴ്ചകൾക്ക് ശേഷമാണ് ഈ ഫോൺ സംഭാഷണം നടന്നത്.
President Donald Trump stated that Chinese President Xi Jinping "more or less agreed" to accelerate purchases of US goods following a "positive, friendly, and constructive" phone call between the two leaders. Trump's comments came after China resumed purchases of US soybeans and eased export curbs on rare earths.