മൂന്ന് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നായകള്‍ക്ക് വരുന്ന ബ്രൂസെല്ല കാനിസ് രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്
Sep 19, 2023, 19:47 IST

നായ്ക്കളില്‍ നിന്ന് മൂന്ന് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ബ്രൂസെല്ല കാനിസ് എന്ന പേരിലുള്ള ബാക്ടീരിയ ബാധിച്ചെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍. നായകളില്‍ വന്ധ്യതയും ശരീര ചലനത്തിനുള്ള പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുന്ന ബാക്ടീരിയല്‍ അണുബാധയാണ് മനുഷ്യരിലേക്ക് പകര്‍ന്നതായി കണ്ടെത്തിയത്. ശരീരസ്രവങ്ങളില്‍ നിന്നുമാണ് അണുബാധ നായ്ക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നായകളില്‍ കണ്ടുവരുന്ന ഈ അണുബാധയ്ക്ക് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല.

കിഴക്കന്‍ യൂറോപ്പില്‍ നിന്നാണ് ബാക്ടീരിയ സാന്നിധ്യം പയ്യെ യുകെയില്‍ എത്തിയതെന്നാണ് നിഗമനം. നായകളുടെ മൂത്രം, രക്തം, ഉമിനീര്‍ തുടങ്ങിയ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ബ്രിട്ടീഷ് പബ്ലിക് ഹെല്‍ത്ത് വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.