മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാൻ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ല

ലണ്ടന്‍: മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി മുതല്‍ ഉയര്‍ന്ന പ്രായപരിധിയില്ലെന്ന് ചരിത്ര പ്രഖ്യാപനം. 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും ഇനി മുതൽ മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാം. 1952-ല്‍ മിസ് യൂണിവേഴ്‌സ് മത്സരം ആരംഭിച്ച നാൾ മുതല്‍, പങ്കെടുക്കുന്നവരുടെ പ്രായപരിധി 18 മുതല്‍ 28 വയസ് വരെ മാത്രമായിരുന്നു.

കൂടാതെ, വിവാഹിതരും വിവാഹമോചിതരും ഗര്‍ഭിണികളുമായ മത്സരാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ 29 വയസുള്ള ആര്‍ ബോണി, 2022 ലെ മത്സരത്തില്‍ വിജയിച്ചപ്പോള്‍ മിസ് യൂണിവേഴ്സ് കിരീടം ചൂടിയതിലൂടെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥി എന്ന പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
ഒരു സ്ത്രീയ്ക്ക് മത്സരിക്കാനും കഴിവ് തെളിയിക്കാനും പ്രായം തടസമാകില്ല, എല്ലാവരെയും ഉൾക്കൊള്ളണമെന്ന് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് മിസ് യൂണിവേഴ്സ് ജേതാവ് ന്യൂയോർക്ക് ഫാഷൻ വീക്കിൽ വ്യക്തമാക്കി.