Times Kerala

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു

 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു. യുഎസിലെ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്യൂസ്, ഗ്രേറ്റ് ഡെയ്ൻ എന്ന വർഗത്തിൽപ്പെട്ടതായിരുന്നു. സെപ്റ്റംബർ 12ന് പുലർച്ചെയാണ് സ്യൂസ് ഈ ലോകത്തോട് വിട പറഞ്ഞത്.  മൂന്നാം വയസിലാണ് സ്യൂസ് ഓർമയാകുന്നത്. സ്യൂസിന്റെ വലതുകാൽ ബോൺ ക്യാൻസറിനെ തുടർന്ന് മുറിച്ച് മാറ്റിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സ്യൂസിന് ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പക്ഷെ ചികിത്സ ഫലം കണ്ടില്ല.  കഴിഞ്ഞ വർഷമാണ് 1.046 മീറ്റർ (3 അടിയും 10 ഇഞ്ചും) ഉയരം രേഖപ്പെടുത്തി സ്യൂസ് ലോകറെക്കോർഡ് സൃഷ്ടിച്ചത്. 
 

Related Topics

Share this story