'ജോക്കർ വൈറസ് 'കണ്ടെത്തിയത് പ്ലേ സ്റ്റോറിൽ ലഭ്യമായ 14 ആപ്പുകളിൽ

joker virus
 ഗൂഗിളിനെ വേട്ടയാടി വീണ്ടും ജോക്കർ വൈറസ്. ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളിൽ ഒളിഞ്ഞിരിക്കുന്ന വൈറസിനെയാണ്  ജോക്കർ എന്ന പേരിൽ അറിയപ്പെടുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ 14 അപ്പുകളിലാണ് ജോക്കർ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് .ഗൂഗിളിനെ ഇടയ്ക്കിടെ ബാധിക്കുന്ന മാൽ വെയറുകളിൽ ഒന്ന് ജോക്കർ ആണ് . ഉപഭോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന ജോക്കർ അതിന്റെ കോഡ്, എക്സിക്യൂഷൻ രീതി അല്ലെങ്കിൽ പേലോഡ് റിട്രീവൽ ടെക്നിക്കുകൾ എന്നിവ മാറ്റിക്കൊണ്ടാണ്  ഗൂഗിളിന്റെ ഔദ്യോഗിക ആപ്പ് സ്റ്റോറിലേക്ക് നുഴഞ്ഞു കയറുന്നത്. ജോക്കർ വൈറസ് ഉപഭോക്താക്കളുടെ എസ്എംഎസ്, കോൺടാക്റ്റ് ലിസ്റ്റ്, ഡിവൈസ് വിവരങ്ങൾ, ഒടിപികൾ എന്നിങ്ങനെ പ്രധാന ഡാറ്റ മോഷ്ടിക്കുന്നതായി പറയപ്പെടുന്നു.2017-ലാണ് ആദ്യമായി ജോക്കർ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

Share this story