Times Kerala

വെടിനിർത്തൽ കരാർ ഹമാസിന് മുന്നിൽ തോൽവി സമ്മതിക്കൽ, അപമാനകരം; ഇസ്രായേൽ മന്ത്രി

 
വെടിനിർത്തൽ കരാർ ഹമാസിന് മുന്നിൽ തോൽവി സമ്മതിക്കൽ, അപമാനകരം -ഇസ്രായേൽ മന്ത്രി
 

തെൽഅവീവ്: യു.എസ് തയാറാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ തുടർചർച്ച നടക്കാനിരിക്കെ, കടുത്ത വിമർശനവുമായി ഇസ്രായേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബെസാലെൽ സ്മോട്രിച്ച്. ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കുമെന്ന് ഇസ്രായേൽ പാർലമെന്റിലെ ചർച്ചക്കി​ടെ മന്ത്രി പറഞ്ഞു.

“ഞങ്ങൾ ഹമാസിന് കീഴടങ്ങുന്ന കരാറിന്റെ ഭാഗമാകില്ല. ഈ കരാർ ഇസ്രായേലിന് തോൽവിയും അപമാനവും (ഹമാസ് നേതാവ്) യഹ്‌യ സിൻവാറിന്റെ വിജയവുമാണ്. ഈ കരാറിൽ ഉൾപ്പെടാത്ത 90 ബന്ദികളെ കൊലപ്പെടുത്താൻ ഇത് വഴിയൊരുക്കും. ആയിരങ്ങൾ കൊല്ലപ്പെടുന്ന അടുത്ത കൂട്ടക്കൊലക്കും കരാർ ഇടയാക്കും” -മന്ത്രി പറഞ്ഞു. 

Related Topics

Share this story