Times Kerala

വിദ്യാർത്ഥികളടക്കം 17 പേരെ വെടിവച്ചുകൊന്ന യു എസ് കുറ്റവാളിയുടെ തലച്ചോർ ശാസ്ത്രത്തിന്

 
വിദ്യാർത്ഥികളടക്കം 17 പേരെ വെടിവച്ചുകൊന്ന യു എസ് കുറ്റവാളിയുടെ തലച്ചോർ ശാസ്ത്രത്തിന്

2018 -ല്‍ ഫ്ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതിയാണ് നിക്കോളാസ് ക്രൂസ്. ഇയാൾ ആ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയാണ്. ഇയാളിപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . ഇപ്പോഴിതാ, അന്ന് വെടിവയ്പ്പിൽ പരിക്കുകളോടെ രക്ഷപ്പെട്ട ഒരാളുമായുള്ള സെറ്റിൽമെന്റനുസരിച്ച് തന്റെ തലച്ചോർ ശാസ്ത്രത്തിന് ദാനം ചെയ്യാൻ നിക്കോളാസ് ക്രൂസ് സമ്മതിച്ചിരിക്കുകയാണ്. 

അന്ന് ആക്രമണത്തിനിടെ അഞ്ച് തവണയാണ് ആൻ്റണി ബോർഗെസിന് വെടിയേറ്റത്. ബോർ​ഗസിന്റെ അഭിഭാഷകനാണ് നിക്കോളാസ് ക്രൂസിന്റെ തലച്ചോർ പഠിക്കുന്നതിനായി ശാസ്ത്രത്തിന് ദാനം ചെയ്യണമെന്ന അപേക്ഷ നൽകിയത്. "ശാസ്ത്രജ്ഞർ അവൻ്റെ തലച്ചോർ പഠിച്ചാൽ ഈ രാക്ഷസനെ സൃഷ്ടിച്ചത് എന്താണെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു" എന്നാണ് ബോർഗെസിൻ്റെ അഭിഭാഷകൻ അലക്സ് അരേസ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് വ്യക്തമാക്കിയത്. തലച്ചോർ‌ പഠിച്ചാൽ ഭാവിയിൽ നമുക്കത് തടയാനാവുമെന്നും ഇയാൾ പറഞ്ഞു. 

Related Topics

Share this story