

ബാങ്കോക്ക്: തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്കോൺ ആദ്യ ചൈന സന്ദർശനത്തിന് ഒരുങ്ങുന്നു. വ്യാഴാഴ്ച ബീജിംഗിലാണ് തായ്‌ലൻഡ് രാജാവ് എത്തുന്നത്. ഈ സന്ദർശനത്തോടെ ചൈന സന്ദർശിക്കുന്ന ആദ്യത്തെ തായ് രാജാവായി മഹാ വജിരലോങ്കോൺ മാറും. ചൈനയുടെ തായ്‌ലൻഡിലെ സ്വാധീനം വർദ്ധിക്കുന്നതിന്റെ അടയാളമായാണ് ഈ സുപ്രധാന സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 1932 മുതൽ ഭരണഘടനാപരമായ രാജവാഴ്ചയായ തായ്‌ലൻഡ് പരമ്പരാഗതമായി വിദേശനയത്തിന്റെ ഒരു ഉപകരണമായി രാജകീയ സന്ദർശനങ്ങൾ ഉപയോഗിച്ചുവരുന്നു. രാജാവിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള "ആഴത്തിലുള്ള സൗഹൃദവും പരസ്പര ധാരണയും" പ്രതിഫലിപ്പിക്കുന്നതായി തായ് സർക്കാർ പറഞ്ഞു.
1975-ൽ ബീജിംഗും ബാങ്കോക്കും നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അതിനുശേഷം, വ്യാപാരത്തിലും നിക്ഷേപത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഗണ്യമായി വികസിച്ചു. തായ്‌ലൻഡിന്റെ ഏറ്റവും വലിയ ഇറക്കുമതി വിപണിയാണ് ചൈന. കഴിഞ്ഞ വർഷം 80 ബില്യൺ ഡോളറിന്റെ ചൈനീസ് ഉൽപ്പന്നങ്ങൾ തായ്‌ലൻഡ് ഇറക്കുമതി ചെയ്തു. തായ്‌ലൻഡിന്റെ പ്രധാനപ്പെട്ട ടൂറിസം മേഖലയുടെ പ്രധാന സ്രോതസ്സും ഓട്ടോമൊബൈൽ പോലുള്ള വ്യവസായങ്ങളിലെ പ്രധാന നിക്ഷേപകനുമാണ് ചൈന. പല തായ് ബിസിനസ് നേതാക്കൾക്കും രാഷ്ട്രീയക്കാർക്കും വംശീയ ചൈനീസ് പശ്ചാത്തലമുണ്ട്. രാജാവിന്റെ അമ്മയുടെ മരണത്തെത്തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണ വേളയിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്, ഇത് തായ് രാജകുടുംബം ബീജിംഗിനോട് നൽകുന്ന പ്രാധാന്യം അടിവരയിടുന്നു.
കിരീടധാരണത്തിനു ശേഷം വജിരലോങ്കോൺ രാജാവ് ഔദ്യോഗികമായി സന്ദർശിക്കുന്ന ആദ്യത്തെ പ്രധാന രാജ്യമാണ് ചൈന. ന്ദർശന വേളയിൽ, രാജാവ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും പ്രീമിയർ ലി കെക്വിയാങ്ങുമായും കൂടിക്കാഴ്ച നടത്തുംചൈനയുമായി ശക്തമായ ബന്ധം നിലനിർത്തേണ്ടത് തായ്‌ലൻഡിന്റെ ആവശ്യമാണെങ്കിലും യുഎസ്-ചൈന വ്യാപാര തർക്കം പോലുള്ള വിഷയങ്ങളിൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വിദേശ ബന്ധങ്ങളിൽ സന്തുലിതാവസ്ഥ തായ്‌ലൻണ്ട് നിലനിർത്തേണ്ടത്ത് ആവശ്യമാണ്.
King Maha Vajiralongkorn will make a historic state visit to China on Thursday, becoming the first reigning Thai monarch to do so, signaling the Asian giant's increasing influence on the kingdom.