ഒൻ്റാറിയോ : കാനഡയിൽ ചെറുവിമാനം ഇടിച്ച് കൗമാരക്കാരൻ മരിച്ചു. ടൊറന്റോയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലേക്ക് സ്കുഗോഗിൽ വെള്ളിയാഴ്ച ചെറിയ വിമാനം ഒരു ബോട്ട് ഡോക്കിൽ ഇടിച്ചുകയറിയതായി പോലീസ് പറഞ്ഞു.(Teen dead after being struck by plane that crashed into dock)
16കാരനാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെയും യാത്രക്കാരനെയും നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷിക്കുകയാണ്.