Times Kerala

അധ്യാപികക്കെതിരെ വെടിയുതിർത്ത് ആറു വയസുകാരൻ; അമ്മക്ക് തടവ് ശിക്ഷ

 
Jail
വാഷിങ്ടൺ: യു.എസിലെ വിർജീനിയയിൽ അധ്യാപികക്ക് നേരെ ആറ് വയസുകാരന്‍ വെടിയുതിർത്ത സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അനധികൃതമായി തോക്ക് കൈവശം വെക്കുന്നതിനും ലഹരി ഉപയോഗിച്ചതിനുമാണ് ശിക്ഷ വിധിച്ചത്. ഡേജാ ടെയ്ലർ (26) എന്ന യുവതിയുടെ ആറുവയസുള്ള മകനാണ് അധ്യാപികയായ അബ്ബി സ്വർനെറിനെതിരെ വെടിയുതിർത്തത്. വെടിവെപ്പിൽ അധ്യാപികക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറുവയസുകാരന്‍ അധ്യാപികയ്ക്ക് എതിരെ പ്രയോഗിച്ചത്. 

പൊലീസ് പരിശോധനയിൽ കുട്ടിയുടെ അമ്മയുടെ മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. സ്ഥിരമായ ലഹരി ഉപയോഗത്തിന്റെ തെളിവുകളും ഫോണില്‍ നിന്ന് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നവർ തോക്ക് കൈവശം വെക്കുന്നത് അമേരിക്കയില്‍ നിയമ പ്രകാരം അനുവദനീയമല്ല. വെടിയേറ്റ് രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപിക നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു.

Related Topics

Share this story