വാഷിംഗ്ടൺ : അമേരിക്കയിലെ നോർത്ത് കരോലിനയിൽ വാരാന്ത്യ പാർട്ടിക്കിടെ വെടിവയ്പ്പ്. വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. 13 പേർക്കാണ് വെടിയേറ്റത്. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
മാക്സ്റ്റണിലാണ് ദാരുണമായ ആക്രമണം ഉണ്ടായത്.150 ലധികം പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.