ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും തേന്‍ വില്‍പന; യുവാവ് അറസ്റ്റില്‍

honey
 അബൂദബി: യുഎഇയിലെ ഫുജൈറയില്‍ ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും ലൈസന്‍സില്ലാതെ തേന്‍ വില്‍പന.അറബ് യുവാവ് അറസ്റ്റില്‍. തെരവുകളിലും പൊതുസ്ഥലങ്ങളിലും യുവാവ് തേന്‍ വില്‍പന നടത്തുന്ന വിവരം ഓപറേഷന്‍സ് റൂമില്‍ ലഭിച്ചതോടെയാണ് ഇയ്യാൾ പിടിയിലായത്.ഔട്‌ലറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ തേന്‍ വിറ്റതെന്നാണ് വിവരം.അതെസമയം ലൈസന്‍സില്ലാതെയാണ് തേന്‍ വില്‍പന നടത്തിയതെന്ന് യുവാവ് പബ്ലിക് പ്രോസിക്യൂഷന്‍ മുമ്ബാകെ സമ്മതിച്ചു. 

Share this story