

കീവ്: റഷ്യൻ സേന യുക്രൈനിൽ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തെ അപലപിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടം വരുത്താൻ ലക്ഷ്യമിട്ട് കണക്കുകൂട്ടി നടത്തിയ ആക്രമണമാണ് റഷ്യ നടത്തുന്നതെന്ന് സെലെൻസ്കി ആരോപിച്ചു.(Ukraine)
430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ച് ഒറ്റരാത്രികൊണ്ട് യുക്രൈനിലെ ഒന്നിലധികം പ്രദേശങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്‌കന്ദർ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അസർബൈജാൻ എംബസിക്കും കേടുപാടുകൾ സംഭവിച്ചു. സുമി മേഖലയിൽ റഷ്യ സിർകോൺ മിസൈൽ ഉപയോഗിച്ചതായും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സെലെൻസ്‌കി എക്‌സിൽ എഴുതി, “ ഒരു ക്രൂരമായ ആക്രമണം - ഇതുവരെ, കുട്ടികളും ഗർഭിണിയായ സ്ത്രീയും ഉൾപ്പെടെ ഡസൻ കണക്കിന് പരിക്കേറ്റതായി നമുക്കറിയാം. ദുഃഖകരമെന്നു പറയട്ടെ, നാല് പേർ കൊല്ലപ്പെട്ടു." ആക്രമണത്തിൽ ഏകദേശം 430 ഡ്രോണുകളും ബാലിസ്റ്റിക്, എയറോബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ 18 മിസൈലുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സെലെൻസ്‌കി എടുത്തുപറഞ്ഞു.
കൂടുതൽ ശക്തമായ ഉപരോധങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക പിന്തുണയ്ക്കും സെലെൻസ്കി ആഹ്വാനം ചെയ്തു. "യുക്രൈൻ ഈ ആക്രമണങ്ങളെ ദീർഘദൂര ശേഷി ഉപയോഗിച്ച് പ്രതിരോധിക്കുന്നു. എങ്കിലും, നമ്മുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മതിയാകുന്നില്ല," അദ്ദേഹം പറഞ്ഞു. കൂടുതൽ എയർ ഡിഫൻസ് സംവിധാനങ്ങളും ഇന്റർസെപ്റ്റർ മിസൈലുകളും ആവശ്യമാണെന്നും, ഈ വിഷയത്തിൽ യൂറോപ്പും അമേരിക്കയും യഥാർത്ഥ തീരുമാനങ്ങൾ എടുക്കുമെന്നും താൻ പ്രതീക്ഷിക്കുന്നതായും സെലെൻസ്കി കൂട്ടിച്ചേർത്തു.
Ukrainian President Volodymyr Zelenskyy condemned Russia's overnight assault involving 430 drones and 18 missiles across multiple regions, describing it as a "deliberately calculated attack" targeting civilians and critical infrastructure.