Times Kerala

കീവിലെ ആശുപത്രിയിൽ പതിച്ചത് റഷ്യൻ മിസൈലെന്ന് ഐക്യരാഷ്ട്രസഭ

 
യുക്രെയ്ൻ
ജ​​​നീ​​​വ: യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി ആ​​​ക്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന റ​​​ഷ്യ​​​യുടെ വാ​​​ദം ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ തള്ളി. യു​​​ക്രെ​​​യ്നി​​​ലെ യു​​​ എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ നി​​​രീ​​​ക്ഷ​​​ണ മി​​​ഷ​​​ൻ മേ​​​ധാ​​​വി ഡാ​​​നി​​​യേ​​​ല ബെ​​​ൽ പ​​​റ​​​ഞ്ഞത് റ​​​ഷ്യ​​​ൻ മി​​​സൈ​​​ൽ നേ​​​രി​​​ട്ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ​​​തി​​​ച്ച​​​തി​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നാണ്. തിങ്കളാഴ്ച ഴ്ച റ​​​ഷ്യ യു​​​ക്രെ​​​യ്നി​​​ലു​​​ട​​​നീ​​​ളം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 38 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിൽ 190 പേ​​​ർ​​​ക്കു പരിക്കേറ്റിരുന്നു. കീ​​​വി​​​ലെ ശി​​​ശു​​​രോ​​​ഗ സ്പെ​​​ഷാ​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യിലും മിസൈൽ പതിക്കുകയുണ്ടായി. എന്നാൽ, റഷ്യ ഇതിനെക്കുറിച്ച് പ്രതികരിച്ചത് തങ്ങൾ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും, ആശുപത്രിക്ക് നാശമുണ്ടായത് യു​​​ക്രെ​​​യ്ന്‍റെ വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ മി​​​സൈ​​​ൽ പ​​​തി​​​ച്ചാ​​​ണെന്നുമാണ്. 

Related Topics

Share this story