ബഖ്മുത്ത് പിടിച്ചെടുത്തെന്ന് റഷ്യ; നിഷേധിച്ച് യുക്രെയ്ന്‍
May 21, 2023, 17:49 IST

യുക്രെയ്ന്റെ കിഴക്കന്‍ നഗരമായ ബഖ്മുത്തിന്റെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തതായി റഷ്യ. വാഗ്നര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നഗരം പിടിച്ചെടുത്തതെന്നാണ് റഷ്യന്‍ വാദം. ഏതാനും ദിവസങ്ങളായി മേഖലയില്‍ റഷ്യ - യുക്രെയ്ന്‍ സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായിരുന്നു. വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിനാണ് ബഖ്മുത്തില്‍ നിന്ന് യുക്രെയ്ന്‍ സൈന്യത്തെ പുറത്താക്കിയെന്ന് അവകാശപ്പെട്ടത്.എന്നാല്‍ പ്രിഗോഷിന്റെ അവകാശവാദം യുക്രെയ്ന്‍ പൂര്‍ണമായും തള്ളി. മേഖലയില്‍ ഇപ്പോഴും കനത്തപോരാട്ടം തുടരുകയാണെന്നാണ് യുക്രെയ്ന്‍ സൈനിക മേധാവി അവകാശപ്പെട്ടത്. റഷ്യ പൂര്‍ണമായും നഗരം പിടിച്ചെടുത്തെന്ന വാദം ശരിയല്ലെന്നും യുക്രെയ്ന്‍ സൈന്യം ഇപ്പോഴും മേഖലയിലുണ്ടെന്നും പ്രതിരോധ മന്ത്രി പറയുന്നു.