റാവൽപിണ്ടി : പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പാക് സമൂഹമാധ്യമങ്ങളിലാണ് ഈ വാർത്ത പ്രചരിക്കുന്നത്. പാക്ക് ചാര സംഘടനയായ ഐഎസ്ഐയാണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
പാക്ക് സർക്കാറോ ജയിൽ അധികൃതരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.അതേസമയം, 73 കാരനായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്.
ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ കാണാൻ ജയിൽ അധികൃതർ അനുവാദം നൽകിയില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകൾ പ്രചരിച്ചത്.