

ഭയപ്പെടുത്തുന്ന ഈ സംഭവം നടന്നത് അങ്ങ് സാൻ ഫ്രാന്‍സിസ്കോയിലാണ്. ട്രെയിൻ നിയന്ത്രിക്കുന്നതിനിടയിൽ മുനിസിപ്പൽ ട്രാൻസ്‌പോർട്ടേഷൻ ഏജൻസിയുടെ (SFMTA) ലൈറ്റ്-റെയിൽ ഓപ്പറേറ്റർ ക്ഷീണം കാരണം ഉറങ്ങി പോയി. ഈ സമയം ട്രെയിന്‍ സണ്‍സെറ്റ് ടണലിലൂടെ മണിക്കൂറില്‍ പാഞ്ഞത് 50 കിലോമീറ്റര്‍ വേഗതയില്‍. ഇതോടെ ലൈറ്റ്-റെയിലിലെ യാത്രക്കാരെല്ലാം ആടിയുലഞ്ഞു. സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങിളില്‍ വൈറലായി. (Train)
സെപ്റ്റംബർ 24 ന് രാവിലെ 8:37 ഓടെയാണ് ഡുബോസ് പാർക്കിനടുത്തുള്ള സൺസെറ്റ് ടണലിലൂടെ യാത്രക്കാരുമായി പോയ ലൈറ്റ് റെയിലിലാണ് അപകടകരമായ രീതിയില്‍ പാഞ്ഞ് പോയത്. ഒരു തുരങ്കത്തിലൂടെ അക്രമാസക്തമായി പാഞ്ഞ് പോകുന്ന ലൈറ്റ് റെയിലിന്‍റെ ദൃശ്യങ്ങൾ കാഴ്ചക്കാരെ പോലും ഭയപ്പെടുത്തുന്നതാണ്. സംഭവത്തിന് പിന്നാലെ ഓപ്പറേറ്ററുടെ പിഴവാണ് കാരണമെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.