കാലിഫോര്‍ണിയയില്‍ വീടുകള്‍ക്ക് മുകളില്‍ വിമാനം തകര്‍ന്നുവീണു ; 2 മരണം

plane crash
സാന്‍ ഡീഗോയിലെ ജനവാസമേഖലയില്‍ വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തിൽ  2 പേര്‍ കൊല്ലപ്പെട്ടു. ഇരട്ട എഞ്ചിന്‍ വിമാനമാണ് തകർന്ന് വീണത് . അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് തകര്‍ന്നുവീണത്. തകര്‍ന്നുവീണ സമീപത്തെ വീടുകളില്‍ തീ പടരുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.കൂടാതെ സംഭവത്തില്‍ 2 പേര്‍ക്കു പരിക്കേറ്റു. ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. ഏതാനും വാഹനങ്ങളും കത്തിനശിച്ചു. 

Share this story