

കറാച്ചി: പാകിസ്ഥാനിലെ (Pakistan) തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി വർധിച്ചു. ഇതോടെ രാജ്യത്ത് തൊഴിൽ രഹിതരുടെ എണ്ണം 80 ലക്ഷം (8 ദശലക്ഷം) കടന്നു എന്ന് പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (PBS) പുറത്തിറക്കിയ ലേബർ ഫോഴ്‌സ് സർവേ (LFS) 2024-2025 നെ ഉദ്ധരിച്ച് 'ആര്യ ന്യൂസ്' റിപ്പോർട്ട് ചെയ്തു.
പ്രധാന കണ്ടെത്തലുകൾ
തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനം ഉയർന്ന് 7.1 ശതമാനത്തിൽ എത്തി. പാകിസ്ഥാൻ്റെ ജനസംഖ്യ 240 ദശലക്ഷവും തൊഴിൽ ശക്തിയുടെ അളവ് (Labour Force Volume) 77.2 ദശലക്ഷവുമാണ്. രാജ്യത്തെ തൊഴിലെടുക്കാൻ ശേഷിയുള്ള ജനസംഖ്യ 43 ശതമാനമാണെങ്കിൽ, തൊഴിലില്ലാത്തവരോ അല്ലെങ്കിൽ തൊഴിൽ രഹിതരോ ആയ ജനസംഖ്യ 53.8 ശതമാനമാണ്.
2020-21-ൽ പാകിസ്ഥാനിലെ ശരാശരി പ്രതിമാസ ശമ്പളം PKR 24,028 ആയിരുന്നു.
നിലവിലെ പുരുഷന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം PKR 39,302 ആണ്.
സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം PKR 37,347 ആണ്.
ദാരിദ്ര്യം കുറച്ചതായുള്ള പാകിസ്ഥാൻ്റെ മുൻ അവകാശവാദങ്ങളെ ലോക ബാങ്ക് ചോദ്യം ചെയ്തിരുന്നു. ദരിദ്രരിൽ പരിമിതമായ വിഭാഗങ്ങൾക്ക് മാത്രമേ നേരിയ പുരോഗതി ഉണ്ടായിട്ടുള്ളൂ എന്നും, ഗ്രാമീണ ജനത വർധിച്ച സാമ്പത്തിക സമ്മർദ്ദത്തിൽ തുടരുകയാണെന്നും ലോക ബാങ്ക് നിരീക്ഷിച്ചു. പാകിസ്ഥാൻ്റെ നിലവിലെ സാമ്പത്തിക മാതൃക ജീവിത നിലവാരത്തിൽ സുസ്ഥിരമായ പുരോഗതി നൽകാൻ പര്യാപ്തമല്ല എന്നും ലോക ബാങ്ക് ഊന്നിപ്പറഞ്ഞു. കോവിഡ് -19 പ്രതിസന്ധി, 2022-ലെ പ്രളയം, റെക്കോർഡ് പണപ്പെരുപ്പം എന്നിവ കാരണം 2015-ന് ശേഷം ദാരിദ്ര്യത്തിനെതിരായ പാകിസ്ഥാൻ്റെ പുരോഗതി തടസ്സപ്പെട്ടിരുന്നു.
Pakistan's unemployment rate has surged to 7.1%, resulting in the number of jobless people crossing eight million, according to the Labour Force Survey (LFS) 2024-2025 released by the Pakistan Bureau of Statistics (PBS). The unemployment rate rose by 0.8 percentage points. The survey highlights that while 43% of the population is of working age, 53.8% is unemployed or inactive.