Times Kerala

 ദുബൈ കറാമ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു 

 
ദുബൈ കറാമ ഗ്യാസ് സിലിണ്ടർ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു
 അബൂദബി: ദുബൈ കറാമയിൽ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളിയായ നിസാറാണ് മരിച്ചത്. ദുബൈ റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോൽ സ്വദേശിയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബർ 17ന് അർധരാത്രിയാണ് കറാമ ബിൻ ഹൈദർ ബിൽഡിങിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിൻ ദാസ് എന്നിവർ നേരത്തെ മരിച്ചു. ഇന്ന് രാവിലെ മരിച്ച നിഹാൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.

Related Topics

Share this story