Times Kerala

ഇന്ത്യക്കാരെ സൈന്യത്തിൽ ആവശ്യമില്ല, പ്രശ്നം വേഗം പരിഹരിക്കുമെന്ന് റഷ്യ

 
ഇന്ത്യക്കാരെ സൈന്യത്തിൽ ആവശ്യമില്ല, പ്രശ്നം വേഗം പരിഹരിക്കുമെന്ന് റഷ്യ

മോസ്കോ: ഇന്ത്യൻ പൗരന്മാർ തങ്ങളുടെ സൈന്യത്തിൽ ആവശ്യമില്ലെന്ന് റഷ്യ വ്യക്തമാക്കി. സപ്പോർട്ടിങ് സ്റ്റാഫ് ആയി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടു വരാനുള്ള ഇന്ത്യയുടെ ആഹ്വാനത്തിന് പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യൻ വക്താവ് റോമൻ ബാബുഷ്കിൻ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ സന്ദർശനം നടത്തിയപ്പോൾ വ്ലാദിമിർ പുതിനുമായി സംസാരിച്ചിരുന്നു. അപ്പോൾ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ പൗരന്മാർ സൈന്യത്തിലകപ്പെട്ട കാര്യം ശക്തമായി ഉന്നയിച്ചിരുന്നു. തുടർന്ന റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്‍മാരെ മോചിപ്പിച്ച് തിരികെ നാട്ടിലേക്ക് അയക്കുമെന്ന് റഷ്യ ഉറപ്പു നൽകിയിരുന്നു.

Related Topics

Share this story